പ്രാദേശികം

കൊടുവള്ളി സബ്ജില്ലാ ശാസ്ത്രോത്സവം; ചക്കാലക്കൽ എച്ച് എസ്‌ എസിന് ഓവറോൾകിരീടം

മടവൂർ | കൊടുവള്ളി സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേളകളിലും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നിലനിർത്തി.
കഴിഞ്ഞ വർഷവും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിന് തന്നെയായിരുന്നു കിരീടം.
തുടർച്ചയായി ഒൻപതാം തവണയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ കിരീടം നേടുന്നത്.
ശാസ്ത്ര മേളയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ പി ടി യും മാനേജ്മെന്റും അനുമോദിച്ചു.
അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ എം സിറാജുദ്ദീൻ , ടി കെ ശാന്തകുമാർ, പി ടി പ്രസിഡന്റ് സലിം മുട്ടാഞ്ചേരി , മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, എം പി ടി പ്രസിഡന്റ് ഷെറിൻ , പി ടി വൈസ് പ്രസിഡണ്ട് റിയാസ് ഖാൻ, മനോഹരൻ പി പി, ഷാജു പി കൃഷ്‌ണൻ ,ടി സുഹറ ,സുബൈർ വി.പി, എച്ച് റസ്റ്റം, ജാബിർ. കെ , മുഹമ്മദ് അബ്ദുൽ ഹക്കീം,എന്നിവർ സംസാരിച്ചു.