പ്രാദേശികം

സ്വാതന്ത്ര്യത്തിന്റെ ചുവടുപിടിച്ച് ചക്കാലക്കൽ എച്ച് എസ് എസിൽ സ്മൃതി പ്രദർശനം

ചക്കാലക്കൽ | സ്വാതന്ത്ര്യസമരത്തിന്റെ മഹത്വവും പൈതൃകവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ചക്കാലക്കൽ ഹൈസ്കൂളിലെ ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ സ്മൃതി പ്രദർശനം സംഘടിപ്പിച്ചു.

മഹാത്മാഗാന്ധിയുടെ അപൂർവ ചിത്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള നാണയങ്ങൾ, തപാൽമുദ്രകൾ, സാഹിത്യ-ചരിത്ര പുസ്തകങ്ങൾ തുടങ്ങി നിരവധി അപൂർവ കാഴ്ചകൾ പ്രദർശനത്തിന് ഒരുക്കിയിരുന്നു.

അധ്യാപകനായ പോലൂർ ജമാലുദ്ദീൻ മാസ്റ്ററുടെ ശേഖരങ്ങളിൽ നിന്നാണ് പ്രദർശനം ഒരുക്കിയത്. ഗാന്ധി ദർശൻ ക്ലബ് കൺവീനർ ടി മുഹസിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനഅദ്ധ്യാപകൻ ഷാജു പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.