ഇറച്ചിക്കോഴി വളർത്തൽ പരിശീലനത്തിൽ പങ്കെടുക്കാം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി മാസം എട്ട്, ഒമ്പത് തിയ്യതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി ആറിന് മുമ്പായി പരിശീലന കേന്ദ്രത്തിൽ 04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.