അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്കി അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാളിലെ ഉപരോധം
നരിക്കുനി പൂനൂര് റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ അന്‍പതാം നാള് കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. റവ: ഫാദര്‍ ദേവസ്യ പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഇ സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ടി എം രവീന്ദ്രന്, പ്രൊഫ. ഒ ജെ ചിന്നമ്മ, വി പി ശ്രീധരന് മാസ്റ്റര്‍, പി ഗണേഷ്കുമാര്, ബി കെ കൗസല്യ, വാസന്തി മാക്കാത്ത്, സാറ, പി എം ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉപരോധ സമരത്തിൻ്റെ വീഡിയോ കാണാം