മദ്യനിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ആരംഭിച്ചു
നരിക്കുനി |മദ്യഷോപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നരിക്കുനിയിൽ നടന്നുവരുന്ന ജനകീയസമരത്തിന്റെ അൻപതാം ദിവസത്തിൽ നടക്കുന്ന മദ്യഷോപ്പ് ഉപരോധത്തിന്റെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥക്ക് തുടക്കമായി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. മദ്യനിരോധനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.