പ്രാദേശികം

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച പന്നിക്കോട്ടൂരിൽ

നരിക്കുനി | കേരള സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് വയോജനങ്ങൾക്കായി  സംഘടിപ്പിച്ചു വരുന്ന ആയുർവേദ  മെഡിക്കൽ ക്യാമ്പ് നരിക്കുനി ഗ്രാമ പഞ്ചായത്തിൽ സെപ്തംബർ 11ന് ബുധനാഴ്ച നടക്കും. പന്നിക്കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ രാവിലെ പത്തുമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ക്യാമ്പ്. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്യും.

Highlight: Ayurvedic medical camp for the elderly organized by the Department of Indian Medicine and the National Ayush Mission in connection with the hundred days program of the Government of Kerala will be held on Wednesday, September 11 at pannikkottur.