പ്രാദേശികം

നരിക്കുനി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷം

നരിക്കുനി | വിവിധ പരിപാടികളോടെ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് ജൗഹർ പൂമംഗലം ദേശീയ പതാക ഉയർത്തി.

തുടർന്ന് പതിനാലാം വാർഡിലെ വലിയ കുളത്തിനടുത്ത് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. പി. ലൈലയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ കൂടത്തും കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ തേനാറുകണ്ടി, വാർഡ് മെമ്പർമാരായ ടി.രാജു, സി. കെ സലിം, ഷെറീന ഇങ്ങാപ്പറയിൽ, മിനി വി.പി, ഉമ്മു സൽമ കുമ്പളത്ത്,സെക്രട്ടറി സ്വപ്നേഷ്,
അസി. സെക്രട്ടറി ദേവദാസൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു.

Highlight: Independence Day was duly celebrated in Gram Panchayat with various programmes.