നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഡിസംബർ 23ന് മൂർഖൻകുണ്ട് സ്‌കൂളിൽ നടക്കും. രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും. ഭിന്നശേഷി ഗ്രാമസഭയാണ് ആദ്യം നടക്കുക. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഭിന്നശേഷിക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.