നരിക്കുനി |ബീവറേജസ് ഔട്ലെറ്റിനെതിരെയുള്ള ജനകീയ സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ഐക്യദാർഢ്യം. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. 41 ദിവസങ്ങളിലായി തുടരുന്ന അനിശ്ചിതകാല സമരത്തിന് നിരവധി സംഘടനകളുടെ ഐക്യദാർഢ്യം വ്യത്യസ്ത ദിവസങ്ങളിലായി നടന്നു വരുന്നുണ്ട്.