അധ്യാപകദിനത്തിൽ മെഗാ രക്തദാനക്യാമ്പുമായി ചക്കാലക്കൽ സ്‌കൂളിലെ അധ്യാപകർ
മടവൂർ | അധ്യാപക ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. കോഴിക്കോട് ബീച്ച് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വിദ്യാലയത്തിലെ അൻപതോളം അധ്യാപകരും പിടിഎ പ്രതിനിധികളും രക്തദാനം നടത്തി. പുസ്തകത്താളുകളിലെ അറിവുകൾക്ക് പുറമേ രക്തദാനം പോലുള്ള പുണ്യകരമായ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികൾക്ക് മാതൃകയാവുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടൊപ്പം വിദ്യാലയാനുഭവങ്ങൾ പങ്കുവെക്കൽ, ചർച്ച, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി രക്തദാനം നടത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം സിറാജുദീൻ, ഹെഡ്മാസ്റ്റർ ടി കെ ശാന്തകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി പി മനോഹരൻ , ഡോ ഡോക്കോ,നഴ്സിംഗ് ഓഫീസർ രോഷ്‌മ ,കൗൺസിലർ മഞ്ജുഷ ,ശരീഫ ,സ്റ്റാഫ് സെക്രെട്ടറി ഷാജു പി കൃഷ്ണൻ ,പി കെ അൻവർ ,പി അബ്ദുൽ ലത്തീഫ് ,പി നൗഫൽ , ടി മുസ്തഫ,മുനീർ പുതുക്കുടി ,വി കെ അനസ് എന്നിവർ സംബന്ധിച്ചു.
Highlight: Chakalakal Higher Secondary School with a special activity on Teachers’ Day. About fifty teachers and PTA representatives of the school donated blood in a blood donation camp organized in collaboration with Kozhikode Beach Government General Hospital Blood Bank.