പ്രാദേശികം

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

നരിക്കുനി | 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ കൂടത്തൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ, മെമ്പർമാരായ ചന്ദ്രൻ കെ കെ, ലതിക കെ കെ, മിനി വി പി, ഉമ്മുസൽമ, മിനി പുല്ലം കണ്ടി, ടി രാജു, സൂപ്പർവൈസർ ഫർസാന റൂബി, എന്നിവർ സംസാരിച്ചു.