മദ്യഷാപ്പിനെതിരെയുള്ള സമരം; നരിക്കുനി റെസിഡൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം
നരിക്കുനി | പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റിനെതിരെ മദ്യവിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പതാം ദിവസത്തിൽ നരിക്കുനി റെസിഡൻസ് അസോസിയേഷന്റെ ഐക്യദാർഢ്യം. ഒ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം എം എ ഗഫൂർ മാസ്റ്റർ, പി ഉമർ മാസ്റ്റർ, പി കെ അബ്ദുറഹ്‍മാൻ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.