വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം
നരിക്കുനി | പതിനാലാം പഞ്ചവത്സര പദ്ധതി 2025-26 വാർഷിക പദ്ധതിക്ക് രൂപം നൽകുന്നതിന് വേണ്ടി നരിക്കുനി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, സുനിൽകുമാർ തേനാറുക്കണ്ടിയിൽ, മെമ്പർമാരായ ടി രാജു, സി കെ സലീം, മിനി പുല്ലം കണ്ടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി ഇല്യാസ്, പി കെ മനോജ് മാസ്റ്റർ സെക്രട്ടറി സ്വപ്നേഷ്, അസി: സെക്രട്ടറി ദേവദാസ് എന്നിവർ സംസാരിച്ചു.