കായികം

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം; ബൗളിങിൽ തിളങ്ങി അര്‍ഷ്ദീപ് സിങും ആവേശ് ഖാനും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസ് മാത്രം എടുത്ത് എല്ലാവരും പുറത്തായി. 5 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങിന്റെയും 4 വിക്കറ്റ് നേടിയ ആവേശ്ഖാന്റെയും മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായത്. മറുപടി ബാറ്റിങിൽ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. അരങ്ങേറ്റ മത്സരത്തിൽ സായ് സുദർശൻ നേടിയ അർധസെഞ്ച്വറി (43 പന്തുകളിൽ 55) ശ്രദ്ധേയമായി. 45 പന്തുകളിൽ 52 റൺസെടുത്ത ശ്രേയസ് അയ്യരും ബാറ്റിങിൽ തിളങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x