മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു
മടവൂർ | യു ഡി എഫ് മുന്നണി ധാരണയനുസരിച്ച് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്തും വൈസ് പ്രസിഡന്റ് ലളിത കടുകൻവെള്ളിയും രാജിവെച്ചു. അടുത്ത രണ്ടുവർഷക്കാലം കോൺഗ്രസിലെ സന്തോഷ് മാസ്റ്റർ പ്രസിഡന്റാവും. മുസ്‌ലിം ലീഗിലെ ഫാത്വിമ മുഹമ്മദായിരിക്കും വൈസ് പ്രസിഡന്റ്. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ബുഷ്‌റ പൂളോട്ടുമ്മൽ പ്രസിഡന്റ് ഇൻ ചാർജായി പ്രവർത്തിക്കും. 17 വാർഡുകളുള്ള മടവൂരിൽ 11 മെമ്പർമാരുടെ പിന്തുണയോടെയാണ് യു ഡി എഫ് ഭരണം തുടരുന്നത്.