പ്രാദേശികം

അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാൾ ബുധനാഴ്ച നാടിന് സമർപ്പിക്കും

നരിക്കുനി | നരിക്കുനി ഗ്രാമപഞ്ചായത്തിന് കീഴിൽ ബസ്റ്റാന്റിന് മുകളിൽ നിർമിച്ച അവറാൻ മാസ്റ്റർ
സ്മാരക കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡിസംബർ 18 ബുധനാഴ്ച കാലത്ത് 10 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി ലൈല അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത്അംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ സംബന്ധിക്കും.