കേരളം

അനിശ്ചിതത്വം ഒഴിഞ്ഞു; കേരളത്തിന്റെ നായകനായി വി ഡി സതീശൻ തന്നെ

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒടുവിൽ തിരശ്ശീല വീണു. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ വൈകാതെ അധികാരമേൽക്കും.

മാരത്തോൺ ചർച്ചകൾക്കൊടുവിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രഖ്യാപനം നടത്തുകയായിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ചയില്ലാതെ യു.ഡി.എഫ് അധികാരത്തിലെത്തുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും മണിക്കൂറുകളിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക അവകാശവാദം വി.ഡി. സതീശൻ ഉന്നയിക്കും.