മലയോരത്തിന്റെ ഉത്സവമായി ആനക്കാംപൊയിൽ തുരങ്കപ്പാത ഉദ്ഘാടനം
മുക്കം:ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കുന്നു. ഉദ്ഘാടനം ആനക്കാംപൊയിലിലായാലും മലയോര മേഖല മുഴുവൻ ആഘോഷാന്തരീക്ഷത്തിലാണ്.
തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകളും ബൈക്ക് റാലികളും അരങ്ങേറി. കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ്, കൊടിയത്തൂർ, മണാശ്ശേരി മേഖലകളിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ റാലികൾ നടന്നു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് എരഞ്ഞിമാവിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നിരവധി നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കോടഞ്ചേരി:ഉദ്ഘാടന വേള മലയോരോത്സവമായി മാറ്റാൻ എംഎൽഎ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ആനക്കാംപൊയിൽ സ്കൂൾ ഗ്രൗണ്ടിൽ വിശാലമായ വേദി നിർമ്മിച്ചു. റോഡുകൾ പുതുക്കിപ്പണിതു, അങ്ങാടിയിൽ തോരണങ്ങളും ദീപാലങ്കാരവും ഒരുക്കി.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മേലേ അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കുക. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ പൊതുമരാമത്ത്–ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വനം–വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടിക സമുദായ ക്ഷേമമന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ എന്നിവർ പങ്കെടുക്കും.
The Anakkampoyil–Kalladi–Meppadi Tunnel Project is being inaugurated today with festive celebrations across Malabar. Rallies and decorations marked the event, while Chief Minister and key ministers joined the grand public meeting at Anakkampoyil.