പ്രാദേശികം

നരിക്കുനിയിൽ കടയിൽ തീപിടുത്തം; ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വഴിമാറിയത് വൻദുരന്തം

നരിക്കുനി | ബസ് സ്റ്റാന്റിന് മുൻവശത്തെ ലോട്ടറി കടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപിടുത്തമുണ്ടായത്. നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർക്ക് പെട്ടെന്നുതന്നെ തീയണക്കാൻ സാധിച്ചതിനാൽ സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാൻ കാരണമായി. കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും തീ നിയന്ത്രണ വിധേയമാക്കാൻ സഹായകമായി.

ഇടത്തിൽ ഒ പി സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. തൊട്ടടുത്ത കൂൾബാറിനും തുണിക്കടക്കും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Highlight: Fire on narikkuni shope; The situation changed due to the timely intervention of the fire force.