പ്രാദേശികം

സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞ് വീണു

നരിക്കുനി | ഫയർ സ്റ്റേഷൻ പരിസരത്ത് ഇന്ന് രാവിലെ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.