കൊടുവള്ളി ഗവ. കോളേജ്: കെട്ടിട നിർമാണത്തിന് 3.4 കോടി രൂപയുടെ ഭരണാനുമതി
കൊടുവള്ളി | ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ 2024-25 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടനിർമാണ പ്രവൃത്തിക്ക് മൂന്നുകോടി 40 ലക്ഷംരൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു.
എം.എൽ.എ. അസറ്റ് ഡിവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി നിർമിച്ച കെട്ടിടത്തിന് രണ്ടാംനിലയിലാണ് പുതിയകെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട നിർമാണത്തിനുള്ള സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു. നിലവിൽ 4.75 കോടിരൂപ ചെലവഴിച്ച് ചുറ്റുമതിലും, ഈ വർഷത്തെ എം.എൽ.എ. അസറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ക്ലാസ് റൂം അടക്കമുള്ള പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.