എൽ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസംബർ പതിനാറിന്
നരിക്കുനി | ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ
നരിക്കുനി പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസംബർ പതിനാറിന് നടക്കും. രാവിലെ പത്തിന് സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഡിസംബർ 15ന് വാഹനപ്രചാരണ ജാഥയും സംഘടിപ്പിക്കുന്നുണ്ട്. പാലോളിതാഴത്ത് നിന്നാരംഭിക്കുന്ന ജാഥ പാലങ്ങാട് സമാപിക്കും.