പരന്ന വായന മനുഷ്യനെ പ്രാപ്തനാക്കുന്നു: കല്പറ്റ നാരായണൻ
മടവൂർ | പരന്ന വായനയാണ് അറിവുകൾ നേടാനും ജീവിതവിജയത്തിനും മനുഷ്യരെ പ്രാപ്തമാക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
ലോക അധ്യാപക ദിനത്തിൽ മടവൂർ ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ടി എ പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, സ്കൂൾ മാനേജർ പി കെ സുലൈമാൻ, പ്രിൻസിപ്പാൾ സിറാജുദീൻ, റിയാസ്ഖാൻ, പി, പി ,മനോഹരൻ, സുബൈർ വി പി, ജാബിർ കെ, ഷാജു പി കൃഷ്ണൻ,ഷെറിൻ എസ് എം , എൻ കെ അസിസ് , അലി,എന്നിവർ സംസാരിച്ചു .
മുസ്തഫ ചക്കാലക്കൽ, നൗഫൽ,എം പി ഫാസിൽ, റഹ് മത്ത് , സീനത്ത്, സനിഷ, റുബീന , ഷബ്ന ,സി കെ നാംഷിദ്, ഫാത്തിമ, ഫസ്ന , ഷാഹിദ, അനസ്, മിഥുൻ, സ്വപ്ന, റിൻഷ തുടങ്ങിയവർ നേതൃത്വം നൽകി