പ്രാദേശികം

സത്യസന്ധതയുടെ തിളക്കം; കളഞ്ഞുകിട്ടിയ തുക ഉടമസ്ഥനെ ഏല്പിച്ച് കെ കെ വിജയൻ മാതൃകയായി

നരിക്കുനി | ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ നാൽപത്തി അയ്യായിരം രൂപ ഉടമസ്ഥന് തിരികെ നൽകി കളരിക്കണ്ടത്തിൽ വിജയൻ മാതൃകയായി.
വിജയന് ലഭിച്ച പണം ഹോം ഗാർഡ് സുരേഷിന്റെ സഹായത്തോടെ പണം നഷ്ടപ്പെട്ട പുല്ലാളൂർ സ്വദേശിക്ക് കൈമാറി.
ബി.ജെ.പി കൊടുവള്ളി മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് കെ.കെ. വിജയൻ.