നരിക്കുനി സ്വദേശി കെ പി സജിഷക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
നരിക്കുനി | സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കി നരിക്കുനി സ്വദേശി കെ പി സജിഷ. നെല്ല്യേരിത്താഴം എടക്കണ്ടിയിൽ സന്തോഷ് ബാബുവിന്റെ ഭാര്യയാണ് അവർ. മുക്കം പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയി സേവനമനുഷ്ഠിച്ച് വരുന്ന സജിഷ നേരത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും സ്വന്തമാക്കിയിരുന്നു.
രാഷ്ട്രപതിയുടെ പുരസ്കാരം ഇത്തവണ 1090 പേർക്കാണ് ലഭിച്ചത്. 233 പേർക്ക് ധീരതയ്ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനും 758 പേർക്ക് സ്തുത്യർഹ സേവനത്തിനും പുരസ്കാരം ലഭിച്ചു.
കേരളത്തിൽനിന്ന് എസ്പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടി. സജിഷ കെ പി ഉൾപ്പെടെ മറ്റ് 10 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.