വയോജനാരോഗ്യത്തിന് ഇ-ഹെൽത്ത് സംവിധാനം അനിവാര്യം: നരിക്കുനി വയോ ക്ലബ്ബ്
നരിക്കുനി | വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനും സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം അടിയന്തരമായി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് നരിക്കുനി പഞ്ചായത്ത് വയോ ക്ലബ്ബ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. ലൈലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് വയോ ക്ലബ്ബ് പ്രസിഡണ്ട് രാമചന്ദ്രൻ കാക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഒ. മുഹമ്മദ്, സുരേന്ദ്രനാഥ്, വാർഡ് മെമ്പർ രാജു ചന്ദ്രൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, വി.സി. മുഹമ്മദ് മാസ്റ്റർ, ലതിക എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.