ഭിന്നശേഷിക്കാർക്ക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാഹനങ്ങൾ വിതരണം ചെയ്തു
ചേളന്നൂർ | നാല് ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം വിതരണം ചെയ്ത് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൃഷ്ണവേണി മാണിക്കോത്ത്, ജൗഹർ പൂമംഗലം, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ബിജിൻ പി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.