പ്രാദേശികം

ശുചിത്വ സന്ദേശ റാലിയും മാലിന്യ മുക്ത പ്രഖ്യാപനവും

നരിക്കുനി | നരിക്കുനി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ റാലിയും മാലിന്യ മുക്ത പ്രഖ്യാപനവും നടത്തി. പ്രസിഡണ്ട് ജൗഹർ
പൂമംഗലം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈല അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തംകണ്ടിയിൽ, സുനിൽകുമാർ തേനാറു കണ്ടിയിൽ, മെമ്പർമാരായ ചന്ദ്രൻ കെ കെ, ലതിക കെ കെ,മിനി പുല്ലങ്കണ്ടി,അബ്ദുൽ മജീദ് ടി പി, ടി രാജു, ഷറീന ഈങ്ങാപാറയിൽ, സെക്രട്ടറി സ്വപ്നേഷ് സി പി, വത്സല, അനു ശ്രീജിത്ത്,എന്നിവർ സംസാരിച്ചു.