പ്രാദേശികം

വയോജന കൂട്ടായ്മ രൂപീകരണം

നരിക്കുനി | വയോജനങ്ങളിൽ സൗഹൃദവും പരസ്പര വിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ നരിക്കുനി ഗ്രാമപഞ്ചായത്ത് തലത്തിൽ വയോജന കൂട്ടായ്മ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാന രാരപ്പൻ കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി ലൈല, സുബൈദ കൂടത്തൻകണ്ടി, മൊയ്തി നെരോത്ത്, സുനിൽകുമാർ, ചന്ദ്രൻ, വിജയൻ, ഫർസാനറൂബി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് തല വയോജന കൂട്ടായ്മയുടെ ഭാരവാഹികളായി സുരേന്ദ്രനാഥൻ (പ്രസിഡണ്ട്), വി സി മുഹമ്മദ് മാസ്റ്റർ, സി മോഹനൻ (വൈസ് പ്രസിഡണ്ടുമാർ) ഒ. മുഹമ്മദ് (സെക്രട്ടറി),
രാമൻകുട്ടി, സരോജിനി (ജോയന്റ് സെക്രട്ടറിമാർ) ചന്ദ്രൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.