പ്രാദേശികം

ബസ് സ്റ്റോപ്പുകൾ മാറ്റി ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം

നരിക്കുനി | ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന നരിക്കുനി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നരിക്കുനി പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നന്മണ്ട കുമാരസ്വാമി റോഡ് ജംഗ്ഷനിലും പടനിലം കൊടുവള്ളി റോഡ് ജംഗ്ഷനിലും ബസ്സുകൾ ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നതിനാൽ തീരെ വീതി കുറഞ്ഞതും സൗകര്യക്കുറവുള്ളതുമായ ഇവിടങ്ങളിൽ നിന്ന് സ്റ്റോപ്പുകൾ മാറ്റി കൂടുതൽ വീതിയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.

പി സി റഷീദ് അധ്യക്ഷനായി. ഒ മുഹമ്മദ് , പി രവീന്ദ്രൻ, പി അബൂബക്കർ, സി വേണുഗോപാലൻ, ആർ കെ വിനോദ് കുമാർ, സി രാജൻ, ഗണേഷ് കുമാർ, എ പ്രദീപ് കുമാർ, ടി പി അജയൻ, എം പി അബ്ദുൽ ഗഫൂർ, പി കെ മറിയം എന്നിവർ സംബന്ധിച്ചു.