വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടർ നിർത്താതെ പോയി; അന്വേഷണം ഊർജ്ജിതം
നരിക്കുനി | പടനിലം റോഡിൽ ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ സ്‌കൂട്ടർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതം. കാലിക്കറ്റ് ട്രേഡേഴ്‌സിന് മുൻപിലാണ് അപകടം നടന്നത്. റോഡ് ക്രോസ് ചെയ്യുകയായിരുന്ന വെളഞ്ഞൻകണ്ടി സന്തോഷിനെ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സന്തോഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തെ സി സി ടി വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തിന്റെ സി സി ടി വി ദൃശ്യം കാണാം 🔻