പ്രാദേശികം

നരിക്കുനിയിൽ ഇൻഷുറൻസ് മേള

നരിക്കുനി |കേന്ദ്ര സർക്കാർ നടത്തുന്ന വിവിധ ഇൻഷുറൻസ് പദ്ധതികളിൽ വ്യാപാരികൾ-വ്യവസായികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അംഗമാവാൻ അവസരമൊരുക്കി നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തു മണി മുതൽ ഗ്രാമപഞ്ചായത്ത് ഹാളിലാണ് മേള നടക്കുക. താല്പര്യമുള്ളവർ ബാങ്ക് പാസ് ബുക്കിന്റെയും ആധാറിന്റെയും കോപ്പികൾ സഹിതം എത്തിച്ചേരണം.

പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി പി ലൈല അധ്യക്ഷയാവും.