എളേറ്റിൽ ജി എം യു പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം
എളേറ്റിൽ | വിവിധയിനം പരിപാടികളോടെ എളേറ്റിൽ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപകൻ എം വി അനിൽ കുമാർ പതാക ഉയർത്തി. സീനിയർ അസിസ്റ്റൻറ് എം. ടി അബ്ദുൽ സലീം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പി.ടി.എ പ്രസിഡണ്ട് എൻ. കെ മനോജ് ,എസ്.എം.സി ചെയർമാൻ സി. സതീഷ് കുമാർ, എം.പി.ടി.എ പ്രസിഡൻറ് ഖദീജ പനോലി, സ്കൂൾ ലീഡർ എമിൻ മൽഹാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വയനാട് ദുരന്തത്തിന്റെ നിശ്ചലദൃശ്യത്തിനു മുന്നിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുങ്ങൾക്ക് പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി. ദേശഭക്തിഗാനാലാപനം, നൃത്തശില്പം, സ്വാതന്ത്ര്യദിന മെഗാ ക്വിസ്, സെമിനാർ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
Highlight: Independence Day was celebrated at GMUP School in Elettil with various programmes.