കണ്ടൻപീടിക-കെ എസ് ഇ ബി റോഡിൽ വിള്ളലും ഗർത്തങ്ങളും; യാത്ര ദുഷ്കരം
പാറന്നൂർ | കണ്ടൻപീടികയിൽ നിന്നും കെ എസ് ഇ ബി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് അപകട ഭീഷണിയുയർത്തി റോഡിൽ വിള്ളലും വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. കഴിഞ്ഞദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് ഈ സാഹചര്യത്തിനിടയാക്കിയത്.
റോഡ് അടച്ചുവെന്ന താൽക്കാലിക മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബോർഡ് മാറ്റിവെച്ച് പലയാളുകളും വാഹനങ്ങൾ ഓടിച്ച് പോവുന്നുമുണ്ട്. അപകടം ക്ഷണിച്ച് വരുത്താൻ ഇത് കാരണമായേക്കാമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.