സിവിൽ ഡിഫൻസ് റൈസിങ് ഡേ ആചരിച്ചു
നരിക്കുനി | സിവിൽ ഡിഫൻസ് റൈസിങ് ഡേയോടനുബന്ധിച്ച് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ആപ്താ മിത്രാ വളണ്ടിയർമാർ നരിക്കുനി-കൊടുവള്ളി റോഡരികിലെ കാടുകൾ വെട്ടിതെളിയിക്കുകയും, സൈൻ ബോർഡുകൾ വൃത്തിയാക്കുകയും, പൊതുജനങ്ങൾക്കായി ബോധവൽക്കരണം നടത്തുകയും ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ നിപിൻദാസ്. എ , അനൂപ് കെ.കെ, സിവിൽ ഡിഫൻസ് വാർഡൻ അതുൽ കെ. എം. എന്നിവർ നേതൃത്വം നൽകി.