ചേളന്നൂർ | പുതിയേടത്ത് താഴം- ചിറക്കുഴി-പാവയിൽ റോഡിന്റെ പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി നവംബർ 29 മുതൽ പണി തീരുന്നത് വരെ ഈ റൂട്ടിൽ വാഹനഗതാഗതം നിരോധിച്ചു. പുതിയേടത്ത് താഴം വഴി പുനത്തിൽതാഴം പോകുന്ന വാഹനങ്ങൾ ചേളന്നൂർ എട്ടേരണ്ടിൽ നിന്നും ഇച്ചന്നൂർ- അന്നശ്ശേരി- അണ്ടിക്കോട് വഴി പോകണം.