രണ്ടും കല്പിച്ച് നാട്ടുകാർ; ഇന്ന് രാവിലെ മുതൽ മദ്യഷാപ്പ് ഉപരോധം
നരിക്കുനി | കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നരിക്കുനി പൂനൂർ റോഡിലെ ബീവറേജസ് ഔട്ലെറ്റ് ജനകീയ സമര സമിതി ഇന്ന് രാവിലെ 9.30 മുതൽ ഉപരോധിക്കും. മദ്യപൻമാരുടെ അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടിയ സാഹചര്യത്തിൽ രണ്ടും കല്പിച്ച് തന്നെയാണ് നാട്ടുകാർ. ഇന്നലെ രാത്രി ബീവറേജിന് സമീപത്തെ വീട്ടിൽ കയറി അക്രമം നടത്തുകയും സ്ത്രീക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.