കാലിക്കറ്റ് ഫ്ലവർ ഷോ ഫെബ്രുവരി ആറുമുതൽ
കോഴിക്കോട് | കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ കാലിക്കറ്റ് ഫ്ലവർ ഷോ ഫെബ്രുവരി ആറുമുതൽ പന്ത്രണ്ടുവരെ കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടക്കും.
സംഘാടകസമിതി യോഗത്തിൽ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., സൊസൈറ്റി പ്രസിഡന്റ് കളക്ടർ സ്നേഹിൽകുമാർ സിങ്, രജനി, സുന്ദർ രാജലൂ, അജിത് കുരീത്തടം, പി.എം. മമ്മത് കോയ എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായി.
വിവിധ കമ്മിറ്റി ഭാരവാഹികളായ എം. ജയാനന്ദ്, പി. കിഷൻചന്ദ്, പി. സുന്ദർദാസ്, പി.കെ. കൃഷ്ണനുണ്ണി രാജ, പുത്തൂർമഠം ചന്ദ്രൻ, അംബികാ രമേശ്, അനൂപ്, സുഷ, ഷൈമാ ചന്ദ്രൻ, രൂപ വേണുഗോപാൽ, പി.ടി. ശ്രീദേവനുണ്ണി തുടങ്ങിയവർ പ്രവർത്തനങ്ങൾ വിലയിരുത്തി.