പ്രാദേശികം

കളിമണ്ണിൽ ശില്പങ്ങൾ തീർത്ത് സീഡ് വിദ്യാർത്ഥികൾ

പുല്ലാളൂർ | ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ കളിമണ്ണിൽ വ്യത്യസ്തതരം ശില്പങ്ങൾ തീർത്തു. ഭൂമിയാണ് സർവജീവജാലങ്ങളുടെയും ആധാരമെന്നും ഭക്ഷ്യ സുരക്ഷയുടെ നെടുംതൂണായ ജീവസ്സുറ്റ മണ്ണിനെ നാം സംരക്ഷിക്കണമെന്നും, മനുഷ്യൻ എത്രപുരോഗമിച്ചാലും കഴിക്കാനുള്ള ഭക്ഷണം മണ്ണിൽനിന്നും വേണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി. സീഡ് കോഡിനേറ്റർ എം. ഹസീബ് നേതൃത്വംനൽകി.