പ്രാദേശികം

ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതി നിർമാണോദ്ഘാടനം

എരവന്നൂർ | ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർഥിക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയുടെ നിർമാണോദ്‌ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,പി ടി എ , അധ്യാപകർ ,നാട്ടുകാർ എന്നിവരുടെ സഹായത്തോടെ ഓരോ വർഷവും ഓരോ വീടാണ് നിർമിച്ചു നൽകാറുള്ളത്. മൂന്നാമത്തെ വീടാണ് ഇപ്പോൾ എരവന്നൂരിൽ നിർമിക്കുന്നത്.

ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സന്തോഷ് അധ്യക്ഷനായിരുന്നു. പദ്ധതി വിശദീകരണം ഹെഡ്മാസ്റ്റർ ശാന്തകുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദ് , ഷൈനി തായാട്ട് , ബാബു മൂത്തോന ,ഷിൽന ഷിജു ,മാനേജർ പി കെ സുലൈമാൻ ,കെ പവിത്രൻ ,യു പി അബ്ദുൽ കരീം ,അബ്ദുറഹിമാൻ , കൗസല്യ ടീച്ചർ ,ശ്രീജിത്ത് ,സിന്ധു മോഹൻ ,എസ്‌ എം ഷെറിൻ ,പി അബ്ദുൽ റസാഖ് ,റിയാസ് ഖാൻ ,ഷാജു പി കൃഷ്‌ണൻ ,പി പി മനോഹരൻ ,പി ജാഫർ, സലിം മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.