പ്രാദേശികം

കൊടുവള്ളി ഉപജില്ലാ ബോൾ ബാഡ്മിന്റണിൽ നരിക്കുനി ഗവ. ഹയർ സെക്കന്ററി സ്കൂൾ ജേതാക്കൾ

നരിക്കുനി | എളേറ്റിൽ എം ജെ എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്ന കൊടുവള്ളി ഉപജില്ലാ സ്കൂൾസ് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നരിക്കുനി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലാണ് നരിക്കുനി ജേതാക്കളായത്. എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി, ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. ഹെഡ്മിസ്‌ട്രസ്‌ ജെ. മിനി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി. പി മുഹമ്മദ്‌ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
കെ. അബ്ദുൽ മുജീബ്, പി. ഷഫീഖ്, എം. പി ഇല്ല്യാസ്, ഷബീർ ചുഴലിക്കര എന്നിവർ സംസാരിച്ചു.