പ്രാദേശികം

നരിക്കുനി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്ക് ഓണക്കോടി നൽകി

നരിക്കുനി | ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ഓണക്കോടികൾ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ തേനാറുകണ്ടിയിൽ ബി.ആർ.സി. ജീവനക്കാർക്ക് കൈമാറി.
നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ലൈല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ കൂടത്തൻകണ്ടിയിൽ, മെമ്പർ അബ്ദുൽ മജീദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.