ജില്ലാ വാർത്തകൾ

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കും: ജില്ല കളക്ടര്‍

കോഴിക്കോട് | മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹിൽകുമാര്‍ സിംഗ് അറിയിച്ചു. പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ്  സര്‍ക്കാര്‍ ആശുപത്രികളിൽ ഈടാക്കുന്ന മാതൃകയിൽ  നാമമാത്രമായ ഫീസാണ് ഈടാക്കാന്‍ ആലോചിക്കുന്നത്. മെഡിക്കല്‍ കോളേജില്‍കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് എച്ച്.ഡി.എസ്. ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഒ പി ടിക്കറ്റിന് നിരക്ക് നിശ്ചയിക്കണം എന്ന് എച്ച്.ഡി.എസ്സില്‍ നിര്‍ദ്ദേശം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.