സ്പന്ദനം ലോഗോ പ്രകാശനം
നരിക്കുനി | ഒൻപതാം വാർഡ് മെമ്പർ സി.കെ. സലിമിന്റെ നേതൃത്വത്തിൽ ആരോഗ്യ-കാർഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി നടത്തുന്ന ‘സ്പന്ദനം’ പദ്ധതിയുടെ ലോഗോ പ്രകാശനം നരിക്കുനി മെഡിക്കൽ ഓഫീസർ ബേബി പ്രീത നിർവഹിച്ചു. സി.കെ. സലിം അധ്യക്ഷനായി.
ക്ഷേമകാര്യ ചെയർപേഴ്സൺ കെ.കെ. സുബൈദ, മെമ്പർ ഉമ്മു സൽമ, കമ്മിറ്റി അംഗങ്ങളായ എം.കെ. രാജൻ, പി.എം. റഷീദ്, ചന്ദ്രശേഖരൻ, പ്രമീള, ടി.പി. ബാലൻ, കെ.കെ. മരക്കാർ ഹാജി, എം. അബൂബക്കർ എന്നിവരും ‘സ്പന്ദനം’ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.