ജനകീയാസൂത്രണം പദ്ധതിയിൽ മുട്ടകോഴി വിതരണം ആരംഭിച്ചു
നരിക്കുനി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ മുട്ടകോഴി വിതരണം ആരംഭിച്ചു. വാർഡ് അടിസ്ഥാനത്തിലാണ് വിതരണം നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ലൈല അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻമാരായ മൊയ്തിനെരോത്ത്, സുബൈദ കൂടത്തൻകണ്ടി, മെമ്പർമാരായ ടി രാജു, ജസീല മജീദ്, ചന്ദ്രൻ കെ.കെ, ഷറീന ഈങ്ങാപാറയിൽ, വെറ്റിനറി ജീവനക്കാരായ ഡോ: ജീനാ ജോർജ്ജ്, ഫവാസ് കെ, അസീസ് എന്നിവർ പങ്കെടുത്തു.