പദ്ധതി നിർവഹണത്തിൽ മികച്ച നേട്ടം കൈവരിച്ച നരിക്കുനി ഗ്രാമപഞ്ചായത്തിന് പൗരാവലിയുടെ അനുമോദനം 23ന്
നരിക്കുനി | 2023-24 വർഷത്തെ പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയ നരിക്കുനി പഞ്ചായത്തിനെ പൗരാവലി ആദരിക്കുന്നു. സെപ്തംബർ 23 തിങ്കളാഴ്ച വൈകുന്നേരം 4.30ന് നരിക്കുനി ഓപൺ സ്റ്റേജിലാണ് ചടങ്ങ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എം പി, എം കെ മുനീർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സുനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും.