പ്രാദേശികം

സ്പന്ദനം ആരോഗ്യവളണ്ടിയർമാർക്ക് പരിശീലനംനൽകി

നരിക്കുനി | ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലും പരിസരപ്രദേശങ്ങളിലുമായി ആരോഗ്യമേഖലയിൽ നടപ്പിലാക്കുന്ന സ്പന്ദനം പദ്ധതിയുടെ ഭാഗമായി ആരോഗ്യവളണ്ടിയർമാർക്കുള്ള ആദ്യഘട്ടപരിശീലനം നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൽകി. പതിനഞ്ച് വീടിന്റെ ഉത്തരവാദിത്തം ഒരു വളണ്ടിയർക്ക് എന്ന രീതിയിലാണ് സ്പന്ദനം രോഗീ സപ്പോർട്ടിംങ്ങ് ഗ്രൂപ്പിനെ സജ്ജമാകുന്നത്. പലരീതിയിലും രോഗികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിഷയങ്ങളിലും അവരെ സപ്പോർട്ട് ചെയ്ത് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടി വാർഡ് മെമ്പർ സി കെ സലീമിന്റെ അധ്യക്ഷതയിൽ ഡോക്ടർ അജ്മൽ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ ശ്രീജിത്ത് പാലിയേറ്റിവ് നഴ്സ് ശാലിനി എന്നിവർ ക്ലാസ് നിയന്ത്രിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബൈദ കൂടത്തൻകണ്ടി, മെമ്പർ മജീദ് ടി.പി, സ്പന്ദനം കൺവീനർ രാജൻ എന്നിവർ സംസാരിച്ചു. ഷൈജ സിസ്റ്റർ, സ്പന്ദനം ഭാരവാഹികളായ റഷീദ്മാസ്റ്റർ, ചന്ദ്രശേഖരൻ, പ്രമീള, രമേശ് പികെ, ശോഭടീച്ചർ, അബുബക്കർ, പുഷ്പ എന്നിവർ സന്നിഹിതരായിരുന്നു. വളണ്ടിയർ ഹർഷ രാമചന്ദ്രൻ നന്ദി പറഞ്ഞു.