പകൽവീട് തുറന്നു നൽണമെന്ന് വയോ ക്ലബ്ബ്
നരിക്കുനി | ഏറെനാളായി അടഞ്ഞുകിടക്കുന്ന പകൽവീട് തുറന്നു പ്രവർത്തിപ്പിക്കണമെന്നും മാസത്തിലൊരിക്കൽ വയോജനങ്ങൾക്കായി അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ മെഡിക്കൽ ക്യാമ്പുകൾ പകൽവീടിൽ സംഘടിപ്പിക്കണമെന്നും നരിക്കുനി പഞ്ചായത്ത് വയോ ക്ലബ്ബ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനാഥ് അധ്യക്ഷനായി. തസ്‌ലീന കോഴിക്കോട് (ലീഗൽ സർവീസസ് അതോറിറ്റി) മുഖ്യപ്രഭാഷണം നടത്തി. സി.പി. ലൈല (പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഒ മുഹമ്മദ്, സി കെ സലിം, സുബൈദ കൂടത്തങ്കണ്ടി രാമൻകുട്ടി, സാവിത്രി അമ്മ എന്നിവർ സംസാരിച്ചു.