സുകൃതംപദ്ധതിയുടെആനുകൂല്യംഅർഹരായവർക്ക്എത്തിക്കും: ഡോ. എം കെ മുനീർ എം എൽ എ
നരിക്കുനി |നിയോജക മണ്ഡലത്തിൽ ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന സുകൃതം പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുമെന്ന് ഡോ. എം കെ മുനീർ എം എൽ എ അറിയിച്ചു. നരിക്കുനി പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിച്ച സുകൃതം പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പും സഹായ ഉപകരണങ്ങളുടെ വിതരണവും മുർഖൻകുണ്ട് ഗവ: എം.എൽ.പി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും പദ്ധതി ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതി (ചങ്ങാതി) നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഭിന്നശേഷികാർക്ക് ഒന്നാം ഘട്ട സഹായ ഉപകരണ വിതരണവും ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതി പ്രകാരം സി.ആർ.സി യിൽ ഇൻ്റൺഷിപ്പ് പൂർത്തിയാക്കിയ കൗൺസിലർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. മെഡിക്കൽ ക്യാമ്പിൽ ഗൈനക്കോളജി, ഓർത്തോ, ജനറൽ മെഡിസിൻ വിഭാഗങ്ങൾ രോഗികളെ പരിശോധിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം അദ്ധ്യക്ഷത വഹിച്ചു.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സാജിദത്ത്, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി.ലൈല, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലി , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ മൊയ്തി നെരോത്ത്, സുബൈദ.കെ.കെ., ടി.കെ.സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. രാജു, സി.കെ.സലീം, ലതിക.കെ കെ സി.ആർ.സി റിഹാബിലിറ്റേഷൻ ഓഫീസർ ഡോ. ഗോപിരാജ്, കെ.സി.ഖാദർ ഹാജി, പി.പി.ബഷീർ മാസ്റ്റർ, ഗണേശൻ, സിദ്ധീഖ് കടന്നലോട്ട്, ആർ.കെ.നിഷാദ്, നൗഫൽ പുല്ലാളൂർ ജോസഫ് റിബല്ലോ പ്രസംഗിച്ചു. ഡോ.നിർമൽ.സി (എം.വി.ആർ ക്യാൻസർ സെന്റർ), ഡോ. റിസ (നിർമ്മല ഹോസ്പിറ്റൽ), ഡോ. ഷഹാന (നിർമ്മല ഹോസ്പിറ്റൽ) ഡോ. യു.കെ. അബ്ദുന്നാസർ (പ്രിൻസിപ്പാൾ ഡയറ്റ്) എന്നിവർ ബോധവൽക്കരണം നടത്തി.