നരിക്കുനി | പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പരിസരം ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. സി പി ഐ എം കക്കോടി ഏരിയ കമ്മിറ്റി അംഗം വി സി ഷനോജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പ്രവർത്തകരും പങ്കാളികളായി.